കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്റെ ഫോൺ നമ്പർ തന്റെ ഔദ്യോഗിക ഫോൺ നമ്പരാക്കി വടകര എം.എൽ.എയും ടി.പിയുടെ സഹധർമിണിയുമായ കെ.കെ. രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലെെവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
”ആ നമ്പർ ടിപിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടിപി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എംഎൽഎയെ വിളിക്കാം”- രമ ലൈവിൽ പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം.എൽ.എയുടെ പേരിൽ സജീവമാകുന്നത്. 04962512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങൾക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkkrema%2Fphotos%2Fa.650888398304254%2F4244037318989326%2F&show_text=true&width=500

















