മീ ടൂ ക്യാമ്പയിനിൽ തന്റെ തുറന്നുപറച്ചിലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് രേവതി സമ്പത്ത്. ജൂണ്‍മാസം 15-ാം തീയതിയാണ് രേവതി സമ്പത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവരെ പീഡിപ്പിച്ച പതിനാല് പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. അവരെ സെക്ഷ്വലി, കമന്റ്‌ലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച ആളുകള്‍ എന്നു പറഞ്ഞാണ് പേരും ഫോട്ടോയും സഹിതം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുക്കുകയാണ് അഭില്‍ദേവ്.
അദ്ദേഹത്തിന്റെ കുറിപ്പ് നോക്കാം,
അതിലെ അഞ്ചാമത്തെ പേരുകാരനാണ് അഭില്‍ദേവ്, കേരള ഫാഷന്‍ ലീഗ് ഫൗണ്ടര്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. കേരള ഫാഷന്‍ ലീഗിന്റെ സ്ഥാപകനുമാണ്. 2015 ലാണ് രേവതി സമ്പത്ത് എന്നെ ആദ്യമായി വിളിക്കുന്നത്. ചൈനയില്‍ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 2016 ല്‍ കൊച്ചിയില്‍വെച്ച് നടന്ന ഷോയില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തു. സ്‌നേഹദാരിദ്ര്യമുള്ള ഒരാളാണെന്നാണ് അവര്‍തന്നെ പുറത്തുവിട്ടിരിക്കുന്ന മറ്റൊരു വീഡിയോയില്‍ എന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ ഞാനവരെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടത്രെ.
ഞാനൊരു കുടുംബനാഥനാണ്. ഭാര്യയും ഒരു മകളുമുണ്ട്. രേവതിയുടെ പീഡനാരോപണങ്ങളിലൂടെ എനിക്കും എന്റെ കുടുംബത്തിനുമുണ്ടായ വേദന വലുതാണ്. പക്ഷേ എന്റെ ഭാര്യയ്ക്ക് എന്നെ നല്ലതുപോലെ അറിയാം. കേരള ഫാഷന്‍ലീഗിന്റെ കോ-ഫൗണ്ടര്‍ കൂടിയാണ് എന്റെ ഭാര്യ ശില്‍പ. അവരുടെകൂടി ശുപാര്‍ശയിലാണ് രേവതി എന്റെ ഷോയില്‍ പങ്കെടുക്കുന്നതും. എന്നിട്ടും എനിക്കെതിരെ പീഡനക്കുറ്റം ഉയര്‍ത്തിയിരിക്കുന്നതിന് പിന്നില്‍ നിഗൂഢതകളുണ്ട്.
അതറിയാനുള്ള എന്റെ ശ്രമമാണ് രേവതി സമ്പത്ത് എന്ന സ്ത്രീയുടെ കാപട്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ഫേസ്ബുക്കില്‍തന്നെയുള്ള ഒരു പോസ്റ്റിന്റെ ചുവടു പിടിച്ചാണ് ആ യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ അന്വേഷണം നടത്തിയത്. അവിടുന്ന് കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ അവര്‍ പകര്‍ത്തി. മാനസികമായി തകര്‍ന്നുപോയ ആ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേവതി സമ്പത്തിനെയും മറ്റൊരു കൂട്ടാളിയെയും ആ യൂണിവേഴ്‌സിറ്റിയില്‍നിന്നുതന്നെ പുറത്താക്കി. ഇതു കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട്. അതിലവര്‍ രേവതി സമ്പത്ത് കാട്ടിക്കൂട്ടിയ വൃത്തികേടുകളെക്കുറിച്ച് എണ്ണിയെണ്ണി പറയുന്നുണ്ട്. സ്ത്രീത്വത്തെക്കുറിച്ച് വാതോരാതെ പറയുന്ന രേവതി സമ്പത്തിന്റെ ഏറ്റവും വികൃതമായ മുഖങ്ങളില്‍ ഒന്നുമാത്രമാണിത്.
അവരുടെ ഫേസ്ബുക്കില്‍ അസിസ്റ്റന്റ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. 2019 ല്‍ കോയമ്പത്തൂരിലുള്ള കെ.എസ്.ജി. കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സില്‍ ബി.എസ്.സി. സൈക്കോളജി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രേവതിക്ക് ആ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍തന്നെ 2022 വരെ കാക്കേണ്ടിവരുമെന്നിരിക്കെ അവര്‍ എങ്ങനെ സൈക്കോളജി അസിസ്റ്റന്റായെന്ന് അറിയില്ല. സൈക്കോളജിസ്റ്റ് എന്ന നിലയില്‍ അവര്‍ പലരെയും കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ കിട്ടുന്ന ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പരാതിയുണ്ട്.
തന്നെ പീഡിപ്പിച്ചവരെന്ന് പറഞ്ഞ് രേവതി വെളിപ്പെടുത്തിയിരിക്കുന്ന ഒരാളുമായി ആ പോസ്റ്റ് ഇടുന്നതിന് തലേദിവസം അവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഏതാണ് ഒരു വര്‍ഷം മുമ്പ് ഇയാളെത്തന്നെ പണം ആവശ്യപ്പെട്ടും വിളിച്ചിരുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്നത് അവരുടെ ആവശ്യം പണം ആയിരുന്നുവെന്നാണ്. എന്റെ പേരും ഉള്‍പ്പെടുത്തിയത് അതിന്റെ പേരിലാണെന്ന് ഞാന്‍ സംശയിക്കുന്നു.ഈ വിവരങ്ങളെല്ലാംവച്ച് എന്റെ ഭാര്യ ശില്‍പ ഡബ്ലുസിസിക്കും ഒരു പരാതി നല്‍കിയിട്ടുണ്ട്. ഡബ്ലുസിസിയുടെ ഒരു വക്താവ് എന്ന നിലയിലാണല്ലോ രേവതി ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.