ന്യൂ ഡല്‍ഹി: രാജ്യത്ത് ഇതുവരെ 51 പേര്‍ക്ക് കോവിഡ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്.
2020 ഡിസംബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റയില്‍നിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെല്‍റ്റ പ്ലസ്. നിലവില്‍ 12-ഓളം സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. 50-ഓളം പേര്‍ മരിക്കുകയും ചെയ്തു.
എന്നാല്‍, ലോകത്ത് ഡെല്‍റ്റ പ്ലസ് മാത്രമല്ല ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് പുതിയ വിവരം. ഡെല്‍റ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തെ വീണ്ടും നിശ്ചലമാക്കാന്‍ കഴിയുന്ന മറ്റു വകഭേദങ്ങള്‍ കൂടിയുണ്ടെന്നാണ് കണ്ടെത്തല്‍.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിടുന്ന വിവരം അനുസരിച്ച് ആല്‍ഫ. ബീറ്റ, ഡെല്‍റ്റ എന്നിവയാണ് ആ വകഭേദങ്ങള്‍. മറ്റു വൈറസിനേക്കാള്‍ അതിവേഗം ഇവയ്ക്ക് പടര്‍ന്നുപിടിക്കാനാകും.