ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി.അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡുകളടക്കമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നഷ്ടമാകുകയും ഇത്തരം അണുബാധകള്‍ക്ക് വരാനിടയാക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.