ന്യൂഡല്‍ഹി: ഇന്ത്യയിൽ മൊഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി.പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ളക്കാണ് വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡിസിജിഐ അനുമതി നൽകിയത് .കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണ് മൊഡേണയെന്നാണ് പറയുന്നത്.
ഗർഭിണികളിൽമൊഡേണ വാക്സീൻ സുരക്ഷിതമാണ്. ആരോഗ്യ വിദഗ്ധരോടും സംസ്ഥാനങ്ങളോടും ചർച്ച ചെയ്ത ശേഷം ഗർഭിണികൾക്ക് വാക്സീൻ നൽകി തുടങ്ങും. മൊഡേണ വാക്സീൻ രണ്ട് ഡോസ് നൽകണം. ഡോസുകൾക്കിടയിലെ ഇടവേള 4 ആഴ്ച്ചയാണ്. മൈനസ് 20 ഡിഗ്രിയിൽ 7 മാസം വാക്സീൻ സൂക്ഷിക്കാം. 2 – 8 ഡിഗ്രിയിൽ 30 ദിവസംവരെ സൂക്ഷിക്കാം.
ഫൈസറിനെപ്പോലെ, മോഡേണയും എംആർഎൻഎ വാക്സിൻ ആണ്. ഫൈസറിന്റെ വാക്സിൻ ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സിഇഒ ആൽബർട്ട് ബൗർല പറഞ്ഞിരുന്നു. കൊവിഷീൽഡ്, കൊവാക്സീൻ, സ്പ്ടുനിക് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ.