കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി കിറ്റക്സ് എംഡി സാബു ജേക്കബ്. ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്നാണ് കിറ്റക്സിന്റെ പിന്മാറ്റം. സർക്കാർ നിരന്തരം പരിശോധനകളിലൂടെ ബുദ്ധിമുട്ടിക്കുന്നെന്ന് കാണിച്ചാണ് പിന്മാറ്റം.
ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് കിഴക്കമ്പലത്തെ കമ്പനിയിൽ നടന്നത്. അതിന് ശേഷം ഇന്ന് രാവിലെയും പരിശോധന നടന്നു. കമ്പനിയെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. സർക്കാറിന്‍റെ അറിവോടെയാണ് പരിശോധനക്ക് ഓരോ ഡിപ്പാർട്ട്മെന്റുകൾ വരുന്നത്. കിറ്റക്സിനെ തകർക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.
പരിസ്ഥിതി പ്രശ്നങ്ങൾ മൂലം തമിഴ്നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പലത്തേതെന്ന് എന്ന് പി ടി. തോമസ് എംഎൽഎ സഭയിൽ ഉന്നയിച്ചിരുന്നു. കടപ്രയാർ നദി മലിനീകരിക്കപ്പെട്ടുവെന്നും, കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തതെന്നും എംഎൽഎ ആവശ്യപ്പെട്ടു. നിയമം അനുസരിച്ചേ ഏത് കമ്പനിക്കും പ്രവർത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി ഇത് നിൽകിയ മറുപടി. ഈ ആരോപണങ്ങൾക്ക് തെളിവ് നൽകിയാൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് സാബു ജേക്കബും തിരിച്ചടിച്ചിരുന്നു.