ന്യൂഡല്‍ഹി: കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഡല്‍ഹിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോവിഡ് ബാധിതരില്‍ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വയറുവേദനയായാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. അനില്‍ അറോറ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച് 20 മുതല്‍ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.