കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകും വീടുകൾ പൊളിച്ചു നീക്കരുതെന്നാണ് കോടതി നിർദേശം നൽകിയിട്ടുള്ളത്. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതി നിർദ്ദേശം നൽകി.
മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുത്. ഉത്തരവിന് സ്റ്റേ ആണ്. കടൽ തീരത്തോട് ചേര്‍ന്ന വീടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ച് മാറ്റണമെന്നായിരുന്നു പ്രദേശവാസികൾക്ക് കിട്ടിയ നോട്ടീസ്.
കവരത്തി അടക്കമുള്ള ദ്വീപുകളിൽ ഇത്തരം നോട്ടീസുകൾ നൽകിയിരുന്നു. വലിയ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
















