ന്യൂഡൽഹി: ഇന്ധന നികുതിയുടെ ഒരു ഭാഗം കോവിഡ് ബാധിതർക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
“പെട്രോൾ-ഡീസൽ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണം. അത് അവർക്ക് അർഹതപ്പെട്ടതാണ്. മഹാമാരിക്കിടെ പൊതുസഹായത്തിനുള്ള ഈ അവസരത്തിൽനിന്ന് മോദി സർക്കാർ പിൻമാറരുതെന്നും”- രാഹുൽ പറഞ്ഞു.