ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജോഹനാസ്ബെര്‍ഗില്‍ നിന്നുമെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇവർ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ഒരാളുടെ കൈയ്യിൽ എട്ട് കിലോയും മറ്റൊരാളുടെ കൈയ്യിൽ 10 കിലോ ഹെറോയിനുമായിരുന്നു ഉണ്ടായിരുന്നത്. ട്രോളി ബാഗിനുളളിലായിരുന്നു ഇവർ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ വെളള നിറത്തിലുളള പൊടി കണ്ടതോടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.ഇരുവരെയും കസ്റ്റഡിയിലെടുത്ത് കളളക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് വ്യക്തമാക്കി