തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ടിപിആര്‍ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.