കുമ്പള: കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയുടെ ഭാഗമായാണ് പുതിയ സര്‍ക്കാര്‍ നിര്‍ദേശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. തലപ്പാടി, സാറടുക്ക, ജാല്‍സൂര്‍, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകള്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് വിവരം.
കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.