മുംബൈ: ഐപിഎല്ലിന് പിന്നാലെ ട്വന്റി–20 ലോകകപ്പും യുഎഇയിലേക്ക്. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഐസിസി പിന്നീട് തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാലുമാണ് വേദി മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബർ-നവംബർ മാസങ്ങളിലായി ടൂർണമെന്റ് നടക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നൽകിയിരുന്നു. ഈ മാസം തുടത്തത്തിൽ ചേർന്ന യോഗത്തിലാണ് ഐസിസി സമയം അനുവദിച്ചത്. അതിനുള്ളിൽ തന്നെ ബിസിസിഐ തീരുമാനം ഐസിസിയെ അറിയിക്കുകയായിരുന്നു.
ഐപിഎൽ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. സെപ്റ്റംബറിലാണ് ഐ.പി.എൽ മത്സരങ്ങൾ നടക്കുക. ബയോസെക്യുര്‍ ബബിളിനെ മറികടന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് ഐപിഎല്‍ യുഎഇലേക്ക് മാറ്റിയത്.