കണ്ണൂർ: ഡിവൈഎഫ്ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. നുണപ്രചാരണങ്ങൾ തിരുത്താൻ തയാറായില്ലെങ്കിൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും തില്ലങ്കേരി പറഞ്ഞു.
ഫേസ്ബുക്കിൽ ഒരാളുടെ പോസ്റ്റിന് താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. ഒറ്റരാത്രികൊണ്ട് തന്നെ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തില്ലങ്കേരി കമന്റിൽ പറയുന്നുണ്ട്.
നേരത്തെ, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നിലപാട് കടുപ്പിക്കുകയും അര്ജുന് ആയങ്കിയെയും ആകാശ് തില്ലങ്കേരിയേയും തളളിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.
ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുകയാണ്. ഷുഹൈബ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണെന്നും , അതുകൊണ്ട് താന്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏല്ക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി.