തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി സിബിഐ സംഘം കേരളത്തിലെത്തി. എട്ടംഗ അന്വേഷണ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും.
നമ്പി നാരായണന്റെ മൊഴി നാളെ രേഖപ്പെടുത്തും. സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ ആകെ 18 പ്രതികളുള്ള കേസില്‍ ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.
അതേസമയം. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എസ് വിജയനും, തമ്പി എസ് ദുർഗാദത്തുമാണ് കോടതിയെ സമീപിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവർ. മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.