ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ത്രാലില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകളും പിന്നീട് മരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഞായറാഴ്ച ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചിരുന്നു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.
















