ബാൽഘാട്ട്:മധ്യപ്രദേശിൽ അഞ്ച് കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടികൂടി .10 മുതൽ 2000 വരെ നോട്ടുകളാണ് പിടിച്ചെടുത്തത്. ചിലർ വലിയ തോതിൽ വ്യാജ കറൻസി നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കറൻസി പിടിച്ചെടുത്തത്.
രണ്ട് ദിവസമായി നടന്ന ഓപറേഷനിലാണ് സംഘത്തെ പിടികൂടാനായത്.സംഭവത്തിൽ ആറ് പേരെ മധ്യപ്രദേശിലെ ബാൽഘാട്ടിൽ നിന്നും മഹാരാഷ്ട്രയിലെ ഗോൺഡിയയിൽ നിന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.