ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.
പ്രധാന അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡൽഹി ഫയർ വിഭാഗം അറിയിച്ചു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.