ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. പുല്‍വാമ ജില്ലയിലെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.സംഭവത്തിൽ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താന്‍ പരിശോധന നടന്നുവരികയാണ്.