അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് (അമ്മ)യുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ, ടെക്നീഷ്യൻസ്,ഫീൽഡ് സ്റ്റാഫ് അടക്കമുള്ള മുഴുവൻ പേർക്കും വേണ്ടി അമ്മയുടെ നേതൃത്വത്തിൽ വാക്സിന്‍ നല്‍കും. അമൃത ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്സിനേഷന്‍ ക്യാംപ് നടത്തിയത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, മഞ്ജു വാര്യർ, ഹൈബി ഈഡൻ എം.പി. കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, പി ടി തോമസ് എം. എൽ. എ, സിനിമാ താരങ്ങളായ ബാബുരാജ്, ടിനി ടോം, അമൃത ഹോസ്പിറ്റൽ പ്രതിനിധി ഡോ. ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പട്ടിണിയുടെ അങ്ങേ അറ്റത്താണ് സിനിമ വ്യവസായമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്ന് പോകുമെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ലോക്ക്ഡൗണില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സമ്മര്‍ദം ശക്തമാക്കുകയാണ് സിനിമാ സംഘടനകള്‍ അറിയിച്ചു. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കുന്നു.