ലണ്ടന്‍: കോവിഡ് 19ന്‍റെ പുതിയ വകഭേദമായ ലാംബ്ഡയെ കണ്ടത്തിയതായി ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്‌ഇ) അറിയിച്ചു. ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്.
ഉയര്‍ന്ന താപനില, കടുത്ത ചുമ, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങളെന്നും രോഗം ബാധിച്ച മിക്ക ആളുകള്‍ക്കും ഇതിലൊരു ലക്ഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍.എസ്.എച്ച് അറിയിച്ചു.
പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്.
സ്‌പൈക്ക് പ്രോട്ടീനില്‍ ലാംബ്ഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ശാസ്ത്രസമൂഹം പഠിക്കുന്നതേയുള്ളൂ.