ലണ്ടന്‍: ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഡെല്‍റ്റ കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി. കഴിഞ്ഞയാഴ്ച, യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത 99 ശതമാനം കോവിഡ് കേസുകളും ഇത്തരത്തിലുള്ളതായിരുന്നു. ഇതില്‍ തന്നെ 42 ശതമാനം കേസുകളും ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ളതായിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായും പിഎച്ച്ഇ അറിയിച്ചു. ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്. ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.