തിരുവല്ല : തിരുവല്ലയിൽ പതിനേഴുകാരി തൂങ്ങി മരിച്ചു.തുകലശ്ശേരി മാക് ഫാസ്റ്റ് കോളേജിന് സമീപം തെങ്ങും പറമ്പിൽ വീട്ടിൽ പ്രിയങ്ക ആണ് മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.