ചലച്ചിത്ര താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിച്ചു.നമുക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആകുകയെന്ന് മഞ്ജു വാര്യർ പറഞ്ഞു.നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നമുക്കിടയിൽ എല്ലാവരും വാക്സിനേറ്റഡ് ആയി കഴിഞ്ഞാൽ നമുക്ക് സിനിമ തുടങ്ങാനാവും. സിനിമ തുടങ്ങിയില്ലെങ്കിൽ കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. സാമ്പത്തികത്തേക്കാള്‍ മാനസികമായ പിന്തുണയാണ് ഏവര്‍ക്കും വേണ്ടത്. അതിനുകൂടിയാണ് ഈ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത് സഹകരിച്ച ഏവർക്കും നന്ദിയെന്നും ഇടവേള ബാബു അറിയിച്ചു.