ന്യൂഡൽഹി:രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് വാക്സിന് എടുക്കാന്‍ മടിച്ചു നില്‍ക്കരുതെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ശാസ്ത്രത്തെ വിശ്വസിക്കാന്‍ അഭ്യർഥിക്കുന്നു. രാജ്യത്ത് നിരവധി പേര് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. ഞാന്‍ രണ്ട് ഡോസ് വാക്സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനെടുത്തു. വാക്സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്’-പ്രധാനമന്ത്രി പറഞ്ഞു.