ക്രോയേഷ്യൻ താരം ഇവാൻ പെരിസിച്ചിന് കോവിഡ് സ്ഥിരീകരിച്ചു .യൂറോ കപ്പ് നോക്ക്ഔട്ട് മത്സരത്തിൽ സ്പെയിനിനെ നേരിടാനിരിക്കെയാണ് താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ടീമിലെ മറ്റ് കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ക്രൊയേഷ്യ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവിസം പെരിസിച്ച് ഐസൊലേഷനിൽ കഴിയും.
പെരിസിച്ചിനെ നഷ്ടമാവുന്നത് ലോകകപ്പ് റണ്ണേഴ്സ് അപ്പുകൾക്ക് വലിയ തിരിച്ചടിയാണ്. സ്ലോവാക്യയെ എതിരില്ലാത്ത 5 ഗോളിന് തകർത്ത് പ്രീക്വാർട്ടറിൽ എത്തുന്ന സ്പെയ്ൻ ക്രൊയേഷ്യക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം പകുതിയിലെ പെരിസിച്ചിന്റെ ഗോളാണ് ചെക്ക് റിപ്പബ്ലിക്കിന് എതിരെ സമനില പിടിക്കാൻ ക്രൊയേഷ്യയെ തുണച്ചത്. നാളെയാണ് സ്പെയിനും ക്രോയേഷ്യയും തമ്മിലുള്ള പ്രീ ക്വർട്ടർ മത്സരം.