ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം . എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു.
വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഊര്‍ജസ്വലത നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സന്നദ്ധസംഘടനകളുടെയും മറ്റുസംഘടനകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. സംസ്ഥാനങ്ങളുമായി കൃത്യമായ ഏകോപനം നടത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
















