ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ. സംസ്ഥാനത്തെ ഇളവുകൾ സംബന്ധിച്ച് ഡൽഹി ദുരന്തനിവാരണ വിഭാഗം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
ജിം, യോഗ സെൻററുകൾ തുടങ്ങിയവക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വിവാഹത്തിൽ 50 പേരെ അതിഥികളായി പങ്കെടുപ്പിക്കാം. കൂടാതെ കല്യാണ മണ്ഡപം, ഹാളുകൾ, ഹോട്ടലുകൾ എന്നിവയിൽ വിവാഹം സംഘടിപ്പിക്കുകയും ചെയ്യാം. വിവാഹമണ്ഡപങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ജിം, യോഗ സെൻററുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.