ലഡാക്ക്: ത്രിദിന സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിൽ എത്തും.മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിന്മാറാൻ തയാറായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം.
കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കും. കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കും.