ജമ്മു: ജമ്മു എയർപോർട്ടിന് സമീപത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ സ്ഫോടനം. ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്.രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു ആദ്യ സ്ഫോടനം. അഞ്ച് മിനിറ്റിന് ശേഷം വീണ്ടും സ്ഫോടനമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
Jammu and Kashmir: Explosion heard inside Jammu airport’s technical area; forensic team reaches the spot
Details awaited pic.twitter.com/duWctZvCNx
— ANI (@ANI) June 27, 2021