ന്യൂഡൽഹി: രാജ്യത്ത് 10 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം .കൂടുതൽ അപകടകാരിയെന്ന് കരുതുന്ന ഈ വൈറസ് വകഭേദം ഇവിടങ്ങളിലെ 48 സാമ്പ്ളുകളിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്നു പേരിൽ ഡെൽറ്റ പ്ലസ് നേരത്തെ കണ്ടെത്തിയിരുന്നു. ഡെൽറ്റ പ്ലസ് ബാധിതരായി ഇതുവരെ നാലുപേർ മരിക്കുകയും ചെയ്തു.
ജാഗ്രതയുടെ കാര്യത്തിൽ മറ്റൊരു മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നൽകി. രാജ്യത്ത് 500ൽപരം ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണെങ്കിലും, രണ്ടാം തരംഗം അവസാനിച്ചെന്ന് കരുതാനാവില്ല. 75 ജില്ലകളിൽ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.