അബുദാബി: യുഎഇയില്‍ കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ശനിയാഴ്‍ച 1,03,196 ഡോസ് വാക്സിനുകളാണ് രാജ്യത്ത് നല്‍കിയത്.
100 പേര്‍ക്ക് 152.10 ഡോസ് വാക്സിനുകള്‍ എന്ന കണക്കിലാണ് രാജ്യത്തെ വാക്സിനേഷന്‍ നിരക്ക്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെത്തന്നെ മികച്ച വാക്സിനേഷന്‍ പൂര്‍ത്തീകരണ നിരക്കാണിതെന്നും അധികൃതര്‍ വിശദീകരിച്ചു.
അതേസമയം രാജ്യത്ത് ഇന്ന് 2,282 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,233 പേര്‍ സുഖം പ്രാപിക്കുകയും 10 പേര്‍ മരണപ്പെടുകയും ചെയ്തു.