തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മോഹൻലാൽ . കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിലെ ഭാഗം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം സ്ത്രീധനത്തിനെതിരെ രംഗത്തെത്തിയത്.
https://www.facebook.com/plugins/video.php?height=238&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F487034955706888%2F&show_text=false&width=560&t=0