കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ കെ എസ് യു . പഠന സാഹചര്യം മാറിയ സാഹചര്യത്തിൽ മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ നൽകാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ഡിജിറ്റൽ സൗകര്യം പ്രയോജനപെടുത്താൻ കഴിയാത്ത കുട്ടികൾ ഇനിയും ഉണ്ട്. ഇവർക്ക് പoനോപകരണങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

















