ബംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ അഞ്ച് പേർ പിടിയിലായി. നിയമവിരുദ്ധമായി അൽപ്രാസോളം മരുന്ന് ഉത്പാദിപ്പിച്ച ഫാക്ടറി നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കണ്ടെത്തി. തെലങ്കാന സ്വദേശികളായ കെമിക്കൽ എക്സ്പേർട്ട് ഉൾപ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഡിപ്രഷൻ രോഗികൾക്ക് നൽകുന്ന മരുന്നായ അൽപ്രാസോളം വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരിൽ നിന്ന് 91.5 കിലോ മയക്കുമരുന്ന് പിടികൂടി.