ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ആർ.ജെ മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിെൻറ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.
വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ. ഗോപിക ഉദയൻ, രേഖ, വിനീത് ശ്രീനിവാസൻ, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.സ്വരൂപ് ഫിലിപ്പാണ് കുഞ്ഞെൽദോയുടെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിർമിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorAsifAli%2Fposts%2F348781703275740&show_text=true&width=500