ന്യൂഡൽഹി: കോവിഡ് വാക്സിന് ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ആണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാമെന്ന മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്സിന് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുവെങ്കിലും ഗർഭിണികൾക്ക് നൽകാൻ അനുമതിയുണ്ടായിരുന്നില്ല.