ഭുവനേശ്വര്‍: പിനാക മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ.പൂനെ ആസ്ഥാനമായുള്ള അർമാമെന്റ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായും, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയുമായും സഹകരിച്ചാണ് ഡിആർഡിഒ പുതിയ മിസൈൽ വികസിപ്പിച്ചത്.
വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരുന്നു പരീക്ഷണം. മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. മിസൈൽ കൃത്യതയോടെ അതിവേഗത്തിൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അറിയിച്ചു.