ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് തീരുമാനം.കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 38 ജില്ലകളെ സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ 11 ഹോട്ട്സ്പോട്ട് ജില്ലകളാണുള്ളത്. സജീവ കേസുകള്‍ കുറവുള്ള 23 ജില്ലകളെ ഉള്‍പ്പെടുത്തിയുള്ളതാണ് മൂന്നാമത്തെ വിഭാഗം.
ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിച്ച ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്ങല്‍പട്ട് ജില്ലകളില്‍ ഷോപ്പിംഗ് മാളുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാന്‍ അനുമതിയുണ്ട്. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്കും ഇവിടെ പ്രവര്‍ത്തിക്കാം.എയര്‍കണ്ടീഷനുകള്‍ ഉപയോഗിക്കരുതെന്നും 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ ഒരേസമയം കടകളില്‍ കയറ്റാവൂ എന്നും ഇവിടെ നിബന്ധനയുണ്ട്.