വാഷിംഗ്ടണ്‍: ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്. വൈറസ് പടരാതിരിക്കാനും പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ പോരാടാനും ചൈനീസ് വാക്സിനുകള്‍ ഫലപ്രദമാവില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മംഗോളിയ, സെയ്‌ഷെല്‍സ്, ബഹ്റെെന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് വാക്സിനുകളെയാണ് കൂടുതലായി ആശ്രയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
സെയ്‌ഷെല്‍സ്, ചിലി, ബഹ്റെെന്‍, മംഗോളിയ എന്നിവിടങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങള്‍ ചൈനീസ് വാക്സിന്‍ കുത്തിവയ്പ്പ് എടുത്തിട്ടുളളതായും അമേരിക്കയെ വാക്സിനേഷന്‍ കണക്കുകളില്‍ പിന്തള്ളിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മോശം കോവിഡ് സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു.
താരതമ്യേന ഉയര്‍ന്ന കുത്തിവയ്പ് നിരക്ക് ഉള്ള രാജ്യങ്ങളില്‍ എങ്ങനെ കൊവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് ചോദ്യ ചിഹ്നമായി നിലനില്‍ക്കുകയാണ്.