ജെറുസലേം: പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍. കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് നടപടി.
പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രായേല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു. കച്ചവടസ്ഥാപനങ്ങള്‍ അടക്കം ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലൊന്നും ജനങ്ങള്‍ക്ക് മാസ്ക് ധരിക്കേണ്ടിയിരുന്നില്ല.
രാജ്യത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇസ്രായേലില്‍ പ്രായപൂര്‍ത്തിയായവരില്‍ 85 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ ചെയ്തതോടെയാണ് മാസ്ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ 227 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇസ്രായേലിലെ കോവിഡ് പ്രതിരോധങ്ങള്‍ക് നേതൃത്വം നല്‍കുന്ന ഡോ. നാഷ്മാന്‍ ആഷ് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
















