സുരേഷ് ഗോപിയുടെ 251–ാമത്തെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. എസ്ജി 251 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രകാശനം ചെയ്തത്.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമായ ജൂലൈ 26ന്റെ തലേദിവസമാണ് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെ പോസ്റ്റർ പ്രകാശനം ചെയ്തത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F354615429365062&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F349758176514190&show_text=true&width=500
വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്.
രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപിയുടെ ഒരു മാസ് എന്റർടെയ്നർ ചിത്രം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ പോസ്റ്റർ നിരാശപ്പെടുത്തുന്നില്ല. ഒരു കണ്ണിൽ ലെൻസ് വച്ച് വാച്ച് നന്നാക്കുന്ന രീതിയിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
എതിറിയൽ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ. ഓഗസ്റ്റ് സിനിമാസിനാണ് ചിത്രത്തിന്റെ വിതരണാവകാശം.
നിലവിൽ സുരേഷ്ഗോപിയുടെ 250ാം ചിത്രമായ ‘ഒറ്റക്കൊമ്പന്റെ,’ ചിത്രീകരണം പുരോഗമിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ,’ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്.