നമ്മൾ മിക്കവരും നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കോഫിയിലൂടെയാണ്. ഒരു നീണ്ട ഉറക്കത്തിന് ശേഷം നമുക്ക് ഉന്മേഷം പകർന്ന് നൽകാൻ ഒരു കപ്പ് കോഫിക്ക് കഴിയും. എന്നാൽ വെറും വയറ്റിൽ കോഫി കുടിക്കുന്നത് ചിലരിലെങ്കിലും അസിഡിറ്റിക്ക് കരണമാകാറുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനത്തെ കോഫി ത്വരിതപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. രാവിലെ വെറുംവയറ്റിൽ കോഫിക്ക് പകരം കുക്കുമ്പർ കൊണ്ടുള്ള ഷേക്ക് കഴിച്ചാൽ അത് ശരീരത്തിന് ഗുണം ചെയ്യും.
ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഇതിനായി കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാൽനട്ടും അൽപം ഇഞ്ചിയും ചേർക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുക്കുക. രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.