വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനോട് രാജി വെച്ചു. പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യദയായി പെരുമാറിയതിന് തുടർന്ന് ജോസെഫൈൻ രാജി വെയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പരാതിക്കാരോടുളള ജോസഫൈന്റെ മോശമായിട്ടുള്ള പെരുമാറ്റത്തെ തുടർന്ന് പാർട്ടി ജോസഫൈനോട് രാജി വെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു .സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നു.
ഇടതുപക്ഷ അനുഭാവികൾ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. സിപിഎം സംസ്ഥാന നേതൃത്വം സംഭവം വളരെ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തിരുന്നത്.
കാലാവധി അവസാനിക്കാൻ 6 മാസം കൂടി ബാക്കി നിൽക്കെ ആണ് അദ്യക്ഷ പദവി ജോസഫൈന് ഒഴിയേണ്ടി വന്നത്.ടെലിവിഷൻ ചാനലിന്റെ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോടായിരുന്നു അദ്യക്ഷയുടെ മോശം പ്രതികരണം.