തിരുവനന്തപുരം: സ്ത്രീധനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ഇന്ന് 300 ൽ അധികം പേരാണ് ഫോണിലൂടെയും ഇമെയിലിലൂടെയും പരാതി നൽകിയത്.
സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍.നിശാന്തിനിയെ ഇന്ന് 154 പേർ മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കി. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 128 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് 64 പേരും പരാതി അറിയിച്ചു.
ഇന്നലെയാണ് പുതിയ സർക്കാർ സംവിധാനം നിലവിൽ വന്നത്. ഇന്നലെ നോഡൽ ഓഫീസറുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിരുന്നു.