ദുബായ് : കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിറുത്തി വച്ച കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതല്‍ വിമാനസര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇതു സംബന്ധിച്ച് വിമാനക്കമ്ബനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു.
ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് ജൂലൈ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. കഴിഞ്ഞ ദിവസം ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തതകള്‍ക്കൊടുവിലാണ് പുതിയ തീരുമാനം.