തിരുവനന്തപുരം: വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻറെ വിവാദ പരാമർശത്തിൽ സി.പി.എമ്മിൽ അതൃപ്തി. വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസഫൈന്റെ പരാമര്‍ശം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ കടുത്ത വിമര്‍ശനം ഉണ്ടാക്കിയ സാഹചര്യത്തിലാണ് സി.പി.എം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
ജോസഫൈനെതിരെ ഇടത് മുന്നണി പ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെടലുകളുമായി എത്തുന്നത്.
അതേസമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താന്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അര്‍ത്ഥത്തിലല്ലെന്നുമാണ് ജോസഫൈന് മാധ്യമങ്ങളോട് വിശദീകരിച്ചത്.
എന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവനയെന്നും മുന്‍പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരാമർശം വളച്ചൊടിച്ചെന്നും എന്നെ നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ലെന്നുമാണ് ജോസഫൈന്റെ വിശദീകരണം. തെറ്റ് പറ്റിയെങ്കിൽ അത് പറയാൻ തയ്യാറാകണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആവശ്യപ്പെട്ടു. ജോസഫൈനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ കൂടാതെ സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫും ജോസഫൈനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്.