തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിന്റെ വസ്തുതകൾ അന്വേഷിക്കാനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യുഡിഎഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, അഡ്വ. സുശീല ഭട്ട്, റിട്ടയർഡ് ഐഎഫ്എസ്. ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
യുഡിഎഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യുഡിഎഫ് ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

















