ഭോപ്പാല്‍ : കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജൈനില്‍ മരിച്ച കോവിഡ് രോഗിയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് ഡെല്‍റ്റാപ്ലസ് വേരിയന്റ് സ്ഥിരീകരിച്ചത്.ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ബാധിച്ച മധ്യപ്രദേശിലെ അഞ്ച് കോവിഡ് രോഗികളില്‍ നാലുപേര്‍ സുഖം പ്രാപിച്ചു. ഒരു സ്ത്രീ മരിച്ചു.ഡെല്‍റ്റ പ്ലസ് വേരിയന്റില്‍ രണ്ട് കേസുകള്‍ ഉജ്ജൈനില്‍ ഉണ്ടെന്ന് ഭോപ്പാലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ഉജ്ജൈന്റെ നോഡല്‍ കോവിഡ് ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു.
സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഡെല്‍റ്റ പ്ലസ് വേരിയന്റ് പോസിറ്റീവ് കണ്ടെത്തിയ രോഗികളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് നടത്തി, അവരുടെ കോണ്‍ടാക്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവ് ആണ്.