കൊച്ചി;മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു.91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തായിരുന്നു അന്ത്യം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.ജനയുഗം ചീഫ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായും വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1931 നവംബർ 13 ന് പിറവത്ത് ശങ്കരപ്പിള്ളയുടെയും അമ്മുക്കുട്ടിയുടെയും രണ്ടാമത്തെ മകനായി പിറവത്താണ് ജനിച്ചത്. സ്കൂൾ പഠനത്തിന് ശേഷം ആലുവ യുസി കോളേജിൽ വിദ്യാർത്ഥിയായിരിക്കേയാണ് കോൺഗ്രസ് പശ്ചാത്തലത്തിൽ നിന്നുവന്ന എം എസ് രാജേന്ദ്രൻ വിദ്യാർത്ഥി ഫെഡറേഷനുമായി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധപ്പെടുന്നത്.